പ്രണയവിവാഹത്തിനൊരുങ്ങി വിശാൽ, വധു ആ ഹിറ്റ് നായിക; വിവാഹവാർത്തകളിൽ പ്രതികരിച്ച് നടൻ

നാല്പത്തി ഏഴാം വയസിലാണ് വിശാല്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്

സണ്ടക്കോഴി, താമിരഭരണി, ഇരുമ്പുതിരൈ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന നടനാണ് വിശാൽ. മലയാളികൾക്കിടയിലും വിശാലിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. താരത്തിന്റെ വിവാഹത്തെക്കുറിച്ച് നിരവധി തവണ വാർത്തകൾ ഉയർന്നിരുന്നു. ഇപ്പോഴിതാ നടന്റെ വിവാഹത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നിരിക്കുകയാണ്

കബാലി എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി സായ് ധൻസികയാണ് വിശാലിന്റെ ഭാവി വധു. ധൻസിക നായികയാവുന്ന 'യോഗി ഡാ' എന്ന ചിത്രത്തിന്റെ പ്രീ റിലീസ് വേ​ദിയിൽ വെച്ച് ഇരുവരും വിവാഹ പ്രഖ്യാപനം നടത്തി. ആഗസ്റ്റ് 29 നാണ് ഇരുവരും വിവാഹിതരാകുന്നത്.

വിവാഹം ഉടൻ ഉണ്ടാകുമെന്നും പ്രണയ വിവാഹമാണെന്നും വിശാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു നടന്റെ പ്രതികരണം. 'അതെ, ഞാൻ വിവാഹം കഴിക്കാൻ പോവുകയാണ്. എന്റെ ഭാവി വധുവിനെ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞു. ഇതൊരു പ്രണയ വിവാഹമായിരിക്കും', എന്നായിരുന്നു വിശാൽ പറഞ്ഞത്. നാല്പത്തി ഏഴാം വയസിലാണ് വിശാല്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്.

അടുത്തിടെ വിഴുപ്പുരത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ വിശാൽ ബോധരഹിതനായി വീണത് വാർത്തകൾക്കിടയാക്കിയിരുന്നു. വില്ലുപുരത്ത് സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തോട് അനുബന്ധിച്ച് ആശംസകൾ അറിയിക്കാനായി വേദിയിൽ കയറിയപ്പോഴാണ് നടൻ കുഴഞ്ഞ് വീണത്. ഉടൻ തന്നെ വിശാലിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഉച്ചഭക്ഷണം ഒഴിവാക്കിയതിനാലാണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹത്തിൻ്റെ ടീം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. നേരത്തെ മദ​ ഗജ രാജ എന്ന സിനിമയുടെ പ്രീ റിലീസ് ഈവന്റിൽ വിശാൽ വിറയലോടെ സംസാരിക്കുന്ന വീഡിയോ ഏറെ വൈറലായിരുന്നു.

Content Highlights: Actor Vishal comments on his wedding

To advertise here,contact us