ഡിസ്‌നിയെ രക്ഷിച്ച് ഷാരൂഖ് ഖാനും മഹേഷ് ബാബുവും; ഇന്ത്യയിൽ 'മുഫാസ' ഇംഗ്ലീഷ് പതിപ്പിനെ കടത്തിവെട്ടി ഡബ് വേർഷനുകൾ

ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ മുഫാസക്ക് ശബ്ദം നൽകിയത് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ആണ്

icon
dot image

2019 ൽ പുറത്തിറങ്ങിയ 'ലയൺ കിങ്' എന്ന ചിത്രത്തിന്റെ തുടർച്ചയായി പുറത്തിറങ്ങിയ ചിത്രമാണ് 'മുഫാസ'. ഡിസംബർ 20 ന് ലോകമെമ്പാടും ചിത്രം റിലീസിനെത്തി. ഇംഗ്ലീഷിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തിയിരുന്നു. മികച്ച കളക്ഷനാണ് മുഫാസക്ക് ഇന്ത്യയിൽ നിന്നും ലഭിക്കുന്നത്. അതിൽ ഭൂരിഭാഗവും മൊഴിമാറ്റ പതിപ്പുകളിൽ നിന്നാണുള്ളത്.

Also Read:

Entertainment News
പ്രതീക്ഷകൾ നിലനിർത്തി 'ദി ഗോട്ട്' നമ്പർ വൺ സിനിമയായതിൽ സന്തോഷം, എല്ലാം ദളപതിയുടെ പവർ; വെങ്കട്ട് പ്രഭു

ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ മുഫാസക്ക് ശബ്ദം നൽകിയത് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ആണ്. സൂപ്പർസ്റ്റാർ മഹേഷ് ബാബു ആണ് തെലുങ്കിൽ മുഫാസയാകുന്നത്. ഈ രണ്ടു പതിപ്പുകൾക്കും ആരാധകർക്കിടയിൽ വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. 10 കോടിയാണ് മുഫാസയുടെ ഇന്ത്യയിലെ ആദ്യ ദിന കളക്ഷൻ. ഇതിൽ ഹിന്ദി വേർഷൻ മൂന്ന് കോടി നേടിയപ്പോൾ തെലുങ്ക് പതിപ്പ് രണ്ടു കോടി നേടി. ചിത്രത്തിന്റെ തമിഴ് ഡബ് വേർഷൻ ഒരു കോടിയാണ് സ്വന്തമാക്കിയത്. അതേസമയം, സിനിമയുടെ ഒറിജിനൽ പതിപ്പായ ഇംഗ്ലീഷ് വേർഷനും ഇന്ത്യയിൽ കാര്യമായ നേട്ടമുണ്ടാക്കാനായി. നാല് കോടിയാണ് ഇംഗ്ലീഷ് വേർഷന്റെ കളക്ഷൻ. ഷാരൂഖ് ഖാന്റെയും മഹേഷ് ബാബുവിന്റെയും ശബ്ദ സാനിധ്യം ചിത്രത്തിന് ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ കൂടുതൽ വരവേൽപ്പ് ലഭിക്കാൻ കാരണമായി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

Also Read:

Entertainment News
ഇത്തവണ ട്രോളുകൾ ഒന്നുമില്ല, ഇതാണ് ശരിക്കുള്ള ഷങ്കർ സംഭവം; കൈയ്യടി നേടി ഗെയിം ചേഞ്ചറിലെ പുതിയ ഗാനം

ദി ഹോളിവുഡ് റിപ്പോർട്ടറിൻ്റെ കണക്കുകൾ അനുസരിച്ച്, ചിത്രം ആദ്യ വാരാന്ത്യത്തിൽ ആഗോളതലത്തിൽ 180 മില്യൺ ഡോളർ നേടുമെന്നാണ് പ്രതീക്ഷ. കരുത്തനായ സിമ്പയുടെ ശക്തനായ പിതാവ് മുഫാസയുടെ കഥയാണ് 'മുഫാസ: ദ ലയൺ കിംഗി'ലൂടെ പറയുന്നത്. ബാരി ജെങ്കിൻസാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത്. അനാഥനിൽ നിന്ന് മുഫാസ എങ്ങനെ അധികാരത്തിലെത്തുന്നു എന്നതും അതിലേയ്ക്കുള്ള യാത്രയുമാണ് സിനിമയുടെ കഥ. ചിത്രത്തിൽ റാഫിക്കിയായി ജോൺ കാനി, പുംബയായി സേത്ത് റോജൻ, ടിമോനായി ബില്ലി ഐക്നർ, സിംബയായി ഡൊണാൾഡ് ഗ്ലോവർ, നളയായി ബിയോൺസ് നോൾസ്-കാർട്ടർ എന്നിവരാണ് ശബ്ദം നൽകുന്നത്.

Content Highlights: Mufasa Telugu and hindi versions collects more money than english

To advertise here,contact us
To advertise here,contact us
To advertise here,contact us