ഹോളിവുഡുകാർക്കും നമ്മുടെ സൂപ്പർസ്റ്റാറുകളെ വേണം; 'മുഫാസ'ക്ക് ശബ്ദം നൽകാൻ ഷാരൂഖ് ഖാനും മഹേഷ് ബാബുവും

ചിത്രത്തിന്റെ ആദ്യ ഭാഗമായ 'ലയൺ കിങി'ലും മുഫാസക്ക് ശബ്ദം നൽകിയത് ഷാരൂഖ് ഖാൻ ആയിരുന്നു.

icon
dot image

2019 ൽ പുറത്തിറങ്ങിയ 'ലയൺ കിങ്' എന്ന ചിത്രത്തിന്റെ തുടർച്ചയായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'മുഫാസ'. ഡിസംബർ 20 ന് ലോകമെമ്പാടും ചിത്രം റിലീസിനെത്തും. ഇംഗ്ലീഷിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പുകളിൽ കഥാപാത്രങ്ങൾക്കായി ശബ്ദം നൽകുന്നത് ഷാരൂഖ് ഖാൻ ഉൾപ്പടെയുള്ള സൂപ്പർതാരങ്ങളാണ്.

മുഫാസയുടെ ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാൻ മുഫാസക്ക് ശബ്ദം നൽകുമ്പോൾ മകൻ ആര്യൻ ഖാൻ ആണ് സിംബയുടെ ശബ്ദമാകുന്നത്. ഷാരൂഖിന്റെ ഇളയമകനായ അബ്രാം ഖാൻ ആണ് മുഫാസയുടെ കുട്ടികാലത്തെ വേർഷന് ശബ്ദം നൽകുന്നത്. മകരന്ദ് ദേശ്പാണ്ഡെ, സഞ്ജയ് മിശ്ര, ശ്രേയസ് തൽപാഡെ, മെയ്യാങ് ചാങ് എന്നിവരാണ് മറ്റു കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗമായ 'ലയൺ കിങി'ലും മുഫാസക്ക് ശബ്ദം നൽകിയത് ഷാരൂഖ് ഖാൻ ആയിരുന്നു.

#MufasaTheLionKing “Voices” for various characters in Tamil, Hindi, Telugu! 👇 pic.twitter.com/dRY3qCT1eC

തമിഴിൽ അർജുൻ ദാസ് മുഫാസയാകുമ്പോൾ അശോക് സെൽവൻ ടാകാ എന്ന കഥാപാത്രത്തിനായി ശബ്ദം നൽകുന്നു. നാസർ, വിടിവി ഗണേഷ്, സിങ്കം പുലി, റോബോ ശങ്കർ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾക്കായി ശബ്ദം നൽകുന്നത്. സൂപ്പർസ്റ്റാർ മഹേഷ് ബാബു ആണ് തെലുങ്കിൽ മുഫാസയാകുന്നത്. പ്രശസ്ത കൊമേഡിയൻ ബ്രഹ്മാനന്ദം ആണ് പൂമ്പാ എന്ന കഥാപാത്രത്തിന് ശബ്ദം നൽകുന്നത്. അലി, സത്യദേവ്, അയ്യപ്പ പി ശർമ്മ എന്നിവരാണ് തെലുങ്ക് വേർഷനിൽ ശബ്ദം നൽകുന്ന മറ്റു അഭിനേതാക്കൾ.

Content Highlights: Shahrukh Khan, Mahesh Babu and Arjun Das to dubb for Mufasa in indian versions

To advertise here,contact us
To advertise here,contact us
To advertise here,contact us