വയനാട്ടിലെ കത്തികരിഞ്ഞ മൃതദേഹം; മരിച്ചത് പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി

തിരുവനന്തപുരം കരമന സ്വദേശി സുനില്‍കുമാര്‍ എന്ന അല്‍ അമീനെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്

വയനാട്: കമ്പളക്കാട് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയാണ് മരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി സുനില്‍കുമാര്‍ എന്ന അല്‍ അമീനെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് കമ്പളക്കാട് ഒന്നാം മൈല്‍ റോഡിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ ടെറസിലാണ് മൃതദേഹം കണ്ടത്. ചുവപ്പ് നിറത്തിലുള്ള ഇലക്ട്രിക്ക് വയര്‍ കാലില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

Content Highlights: Body found burnt in Kambalakadu identified

To advertise here,contact us