തിരുവള്ളൂര്‍ ശിവക്ഷേത്രത്തില്‍ മോഷണം; പ്രതി അറസ്റ്റില്‍

മാളയിലുള്ള ഒരു ആക്രിക്കടയില്‍ നിന്നും മോഷ്ടിച്ച സാധനങ്ങള്‍ പൊലീസ് കണ്ടെടുത്തു

കൊടുങ്ങല്ലൂര്‍: തിരുവള്ളൂര്‍ ശിവക്ഷേത്രത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപയോളം വിലവരുന്ന പൂജാസാധനങ്ങളും മറ്റ് മുതലുകളും മോഷ്ടിച്ച പ്രതി പിടിയില്‍. തമിഴ്‌നാട് മധുര സ്വദേശി സെല്‍വകുമാര്‍ (41) ആണ് കൊടുങ്ങല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. ക്ഷേത്ര കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറിയ പ്രതി തൂക്കുവിളക്കുകള്‍, ചുറ്റമ്പലത്തിനുള്ളില്‍ വെച്ചിരുന്ന താമ്പാളങ്ങള്‍, പൂജക്കായി ഉപയോഗിക്കുന്ന സാധനസാമഗ്രികള്‍, ചെമ്പ് കുടങ്ങള്‍ എന്നിവയാണ് മോഷ്ടിച്ചത്. മാളയിലുള്ള ഒരു ആക്രിക്കടയില്‍ നിന്നും മോഷ്ടിച്ച സാധനങ്ങള്‍ പൊലീസ് കണ്ടെടുത്തു.

Content Highlights: man arrested for stealing ritual items from Thiruvallur Siva Temple

To advertise here,contact us