ചീട്ട് കളിക്കുന്നതിനിടെ പൊലീസിനെ കണ്ട് ഓടി; തൃശൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

പൊലീസിനെ കണ്ട് ഓടിയ സഹജനെ സമീപത്തെ പാടത്ത് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു

തൃശൂര്‍: ചീട്ട് കളിക്കുന്നതിനിടെ പൊലീസിനെ കണ്ട് ഓടിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശൂര്‍ താന്ന്യം സ്വദേശി സഹജനാണ് മരിച്ചത്. കാറളത്ത് ഇന്നലെ നാലുമണിയോടെ ആയിരുന്നു സംഭവം.

പൊലീസിനെ കണ്ട് ഓടിയ സഹജനെ സമീപത്തെ പാടത്ത് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: A man died after collapsing while attempting to flee upon seeing police during a card game in Thrissur

To advertise here,contact us