ചേതന കോളേജിൽ വനിതാ ദിനം ആഘോഷിച്ചു; എഎസ്ഐ അപർണ ലവകുമാർ ഉദ്ഘാടനം ചെയ്തു

പരിപാടിയിൽ അദ്ധ്യാപകർ അടക്കം പങ്കെടുത്തു

തൃശൂർ: തൃശൂർ ചേതന കോളേജ് ആൻഡ് പെർഫോമിങ് ആർട്സിൽ, വനിതാ ദിനം ആഘോഷിച്ചു. തൃശൂർ വനിതാ സെല്ലിലെ എഎസ്ഐ അപർണ ലവകുമാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്ത്രീ സുരക്ഷയോടനുബന്ധിച്ച നിയമങ്ങളും, അത് സമൂഹത്തിന് നൽകുന്ന പരിരക്ഷയും എത്രയാണെന്നും സ്ത്രീകൾ മുഖ്യധാരയിലേക്ക് കടന്നുവരുന്നതിൽ കുടുംബത്തിന്റെ പിന്തുണയെ സംബന്ധിച്ചും അപർണ ലവകുമാർ എഎസ്ഐ വിദ്യാർത്ഥികളോട് സംവദിച്ചു.

കോളേജ് ഡയറക്ടർ ഫാ. ജിജോ തിതായ് സി എം ഐ, വൈസ് പ്രിൻസിപ്പൽ ഗ്രീഷ്മ എം എം, വുമൺ സെൽ കോഡിനേറ്റർ രന്യ ഇ വി, കോളേജ് ചെയർപേഴ്സൺ ആദിത്യ കാട്ടൂക്കാരൻ, വുമൺ സെൽ സ്റ്റുഡന്റ് റെപ്. ഫാത്തിമ ഹാദിയ എന്നിവർ സംസാരിച്ചു. പരിപാടിയിൽ അദ്ധ്യാപകർ അടക്കം പങ്കെടുത്തു.

Content Highlights: Thrissur chetana college conducted womens day programme

To advertise here,contact us