തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. ഓടയം സ്വദേശി ഷഹദ് ആണ് പിടിയിലായത്. അയിരൂര്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ഓടയം പള്ളിക്ക് സമീപമാണ് മധ്യവയസ്കയെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്.
പുലര്‍ച്ചെ ഒന്നരയോടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് മടങ്ങവേയായിരുന്നു അതിക്രമം.
53 വയസ്സുള്ള ബ്രിട്ടീഷ് പൗര വര്‍ക്കല പൊലീസിന് പരാതി നല്‍കിയിരുന്നു. വര്‍ക്കല പൊലീസ് അയിരൂര്‍ പൊലീസിന് പരാതി കൈമാറുകയായിരുന്നു. ദീര്‍ഘകാലമായി പ്രദേശത്ത് താമസിച്ചു വരികയാണ് പരാതിക്കാരി.
Content Highlights: Police have arrested a man accused of sexually assaulting a foreign woman in Varkala, Kerala. The arrest follows an alleged incident involving the woman