തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ സ്പാ ഉടമകള്ക്ക് വിറ്റു. അമ്മയുടെ സഹോദരിയാണ് സ്പാ ഉടമകള്ക്ക് കുട്ടിയെ വിറ്റത്. ആന്ധ്രാ സ്വദേശിയായ പതിനാറുകാരിയെയാണ് അമ്മയുടെ സഹോദരി കോവളത്ത് എത്തിച്ച് വിറ്റത്. കോവളത്തെ പത്തോളം സ്പാകളില് പെണ്കുട്ടിയെ എത്തിച്ചിരുന്നു. സംഭവത്തില് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി സജിത്ത്, പൂവാര് സ്വദേശി നിശാന്ത് എന്നിവരാണ് അറസ്റ്റിലായത്. സ്പാകള്ക്ക് പിന്നില് സര്ക്കാര് ജീവനക്കാരെന്നും സൂചനയുണ്ട്. സംസ്ഥാന വ്യാപകമായി സ്പാകളില് നടത്തിയ മിന്നല് പരിശോധനയില് 14 സ്ഥാപനങ്ങള്ക്കെതിരെ കേസെടുത്തിരുന്നു.
Content Highlights: Police have registered a case in Kovalam, Thiruvananthapuram, following allegations that a minor girl was sold to spa owners. Further details of the case have not been provided.