വിഴിഞ്ഞത്ത് നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ബൈക്കിടിച്ചു; യുവാവിന് ദാരുണാന്ത്യം

ഇന്നലെ വൈകിട്ട് 4.20നായിരുന്നു അപകടം

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. നേമം മരുതറതല സ്വദേശി മുഹമ്മദ് അജാസ് (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.20നായിരുന്നു അപകടം. കോവളം തുപ്പനത്തുകാവിന് സമീപത്ത് ആളെ ഇറക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. അജാസിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: thiruvananthapuram ksrtc bus and bike accident

To advertise here,contact us