തിരുവനന്തപുരം: കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. കാരേറ്റ് സ്വദേശി ബിജു (52) ആണ് അറസ്റ്റിലായത്. മകളെ പീഡനത്തിന് ഇരയാക്കാന്‍ ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെയും കേസെടുത്തു. ഇവര്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് ബിജു. കിളിമാനൂര്‍ പൊലീസ് പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: Suspect arrested for assaulting minor girl in Kilimanoor