തിരുവനന്തപുരം വെങ്ങാനൂരില്‍ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

ഓട്ടോ സ്റ്റാന്‍ഡില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു

തിരുവനന്തപുരം: വെങ്ങാനൂരില്‍ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. വെങ്ങാനൂര്‍ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന രാജശേഖരന്‍(67) ആണ് മരിച്ചത്. വെങ്ങാനൂര്‍ വെണ്ണിയൂര്‍ സ്വദേശിയാണ് രാജശേഖരന്‍. ഓട്ടോ സ്റ്റാന്‍ഡില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: Auto driver dies in Venganur

To advertise here,contact us