വസ്തു ഇടപാടിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ

വസ്തു വാങ്ങാനെന്ന വ്യാജേന പ്രമാണങ്ങൾ കൈക്കലാക്കിയ ശേഷം ഇവ ഈടുവച്ച് ലോൺ എടുക്കുന്നതാണ് ഇവരുടെ രീതി

തിരുവനന്തപുരം: വസ്തു ഇടപാടിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ. തമിഴ്‌നാട്, മണിപ്പൂർ സ്വദേശികളാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നിന്നാണ് മെഡിക്കൽ കോളേജ് പൊലീസ് ഇരുവരെയും പിടികൂടിയത്. ബ്രൈറ്റ് യേശുദാസ്, മണിപ്പൂർ സ്വദേശി ങാനിങ്ഖുയി(Nganingkhui) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

പാലോട്, നെയ്യാറ്റിൻകര സ്വദേശികളുടെ പ്രമാണങ്ങളാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. വസ്തു വാങ്ങാനെന്ന വ്യാജേന പ്രമാണങ്ങൾ കൈക്കലാക്കിയ ശേഷം ഇവ ഈടുവച്ച് ലോൺ എടുക്കുന്നതാണ് ഇവരുടെ രീതി. കെഎസ്എഫ്ഇ മെഡിക്കൽ കോളേജ് ബ്രാഞ്ചിലാണ് പ്രമാണം പണയം വച്ച് ലക്ഷങ്ങൾ തട്ടിയത്. പ്രതികൾക്കെതിരെ പേരൂർക്കട സ്റ്റേഷനിലും സമാനമായ കേസുകളുണ്ട്.

Content Highlight; Two arrested in real estate fraud case

To advertise here,contact us