തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബാറ്ററി നവാസ് പിടിയില്. വിവിധ ജില്ലകളിലായി അറുപതിലധികം മോഷണക്കേസുകളില് പ്രതിയാണ് നവാസ്. പാറശാല പൊലീസാണ് ബാറ്ററി നവാസിനെ പിടികൂടിയത്. നെയ്യാറ്റിന്കരയില് വീടുകള് കുത്തിത്തുറന്ന് മുപ്പത് ലക്ഷത്തോളം രൂപ കവര്ന്ന കേസിലാണ് ഇയാള് പിടിയിലായത്. ചെങ്കല് പഞ്ചായത്തിലെ രണ്ട് വീടുകളില് മോഷണം നടന്നത് ഡിസംബര് നാലാം തിയതിയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ അനില്കുമാറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനില് കുമാറിനെതിരെ പോക്സോ ഉള്പ്പെടെ ആറ് കേസുകള് നിലവിലുണ്ട്.
Content Highlights: Notorious thief Battery Nawaz arrested