ഭാര്യയുമായുളള സൗഹൃദത്തെച്ചൊല്ലി തർക്കം; തിരുവനന്തപുരത്ത് യുവാവിനെ അയൽവാസി കുത്തിക്കൊന്നു

സംഭവത്തിൽ മൂന്നു പേരെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം:തിരുവനന്തപുരത്ത് യുവാവിനെ അയൽവാസി കുത്തിക്കൊന്നു. നെടുമ്പാറ സ്വദേശി സാജനാണ് (32) മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്

അയൽവാസിയായ ഉണ്ണിയാണ് സാജനെ കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയുമായുളള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മൂന്നു പേരെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Content Highlight: A young man was stabbed to death by a neighbor in Thiruvananthapuram

To advertise here,contact us