ലോറികളിൽ നിന്ന് രണ്ട് ലക്ഷം രൂപ വിലവരുന്ന ബാറ്ററിയും ടയറുമടക്കം മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍

ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

പത്തനംതിട്ട : ലോറികളിലെ ബാറ്ററിയും ടയറുമടക്കം രണ്ട് ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച മൂന്നുപേര്‍ അറസ്റ്റില്‍. ചിറ്റാര്‍ സ്വദേശികളായ വിവേക്, നസീം നാസര്‍, ഹാഷിം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാഷണല്‍ ഹൈവേ ജോലികളുടെ കരാര്‍ എടുത്തിരുന്ന അക്വാ ജിനോ ട്രേഡിങ് കമ്പനിയുടെ ലോറികളില്‍ നിന്നാണ് ഇവര്‍ മോഷണം നടത്തിയത്.

ട്രെയിലര്‍ ലോറികളില്‍ നിന്നാണ് ഇവര്‍ പാര്‍ട്‌സുകള്‍ മോഷ്ടിച്ച് കടത്തിയിരുന്നത്. അറസ്റ്റിലായ മൂന്നുപേരും ഇതേ കമ്പനിയിലെ തൊഴിലാളികളാണ്. മെയ് ഒന്നിനും ജൂണ്‍ എട്ടിനും ഇടയിലാണ് ഇവര്‍ മോഷണം നടന്നത്തിയത്. കമ്പനിയുടെ സൈറ്റ് എന്‍ജിനീയര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയത്. ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: Three Arrested for Stealing Truck Batteries and Tyres Worth ₹2 Lakh in Pathanamthitta

To advertise here,contact us