കോഴഞ്ചേരി: പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം. ആയുര്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോഴഞ്ചേരി കിഴക്കേവലിയ വീട്ടില്‍ നൈനാന് വര്‍ഗീസ് (70), മകന് റോബിന്(33) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങിയ റോബിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നൈനാന് വര്‍ഗീസിന്റെ ഭാര്യ റോസി നൈനാന്, റോബിന് നൈനാന്റെ മക്കളായ ആദം, അഥീല്‍ എന്നിവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
തിരുവനന്തപുരം ഹാപ്പി ലാന്‍ഡ് സന്ദര്‍സിച്ച് തിരികെ പോകുന്നതിനിടെ വൈകുന്നേരം നാലരയോടെയായിരുന്നു അപകടമുണ്ടായത്. കോഴഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. റോബിന്റെ മൃതദേഹം പാരിപ്പളളി മെഡിക്കല്‍ കോളേജിലും നൈനാന് വര്‍ഗീസിന്റെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് റോഡില്‍ നീണ് വാഹനക്കുരുക്കുണ്ടായിരുന്നു. മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
Content Highlights: Father and son die in car-lorry accident in Pathanamthitta