പത്തനംതിട്ട: എഴുമറ്റൂരിൽ വൃദ്ധ കാറിടിച്ച് മരിച്ചു. ബസ് കാത്ത് നിൽക്കുകയായിരുന്ന അനിക്കാട് സ്വദേശിനി പൊടിയമ്മയെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. ഗുരുതര പരിക്കേറ്റ പൊടിയമ്മയെ കോഴഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 75 വയസ്സായിരുന്നു. എഴുമറ്റൂർ ചൂഴനയിൽ മകളുടെ വീട്ടിൽ വന്ന മണിയമ്മ ആനിക്കാട്ടേക്ക് മടങ്ങാൻ ബസ് കാത്ത് നിൽക്കവേയാണ് അപകടം സംഭവിച്ചത്. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാർ ഓടിച്ചിരുന്ന 56 വയസ്സുള്ള ഹരിലാലിനെ പെരുമ്പെട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ഉറങ്ങിപ്പോയതാണ് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് ഡ്രൈവർ ഹരിലാൽ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
Content Highlights: An elderly woman waiting for a bus in Pathanamthitta met a tragic end