പാലക്കാട്: കാണാതായ ടാപ്പിങ്ങ് തൊഴിലാളിയെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. പാലക്കാട് നെന്മാറ കൈതച്ചിറയിലെ ടാപ്പിങ്ങ് തൊഴിലാളിയായ രവിചന്ദ്രനാണ് മരിച്ചത്. കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് രവിചന്ദ്രനെ മരിച്ച നിലയില് കണ്ടെത്തിയത്. ഒക്ടോബര് നാലിനായിരുന്നു സംഭവം. രവിചന്ദ്രനെ കൊലപ്പെടുത്തി കിണറ്റില് തള്ളിയെന്നാണ് കുടുംബം സംശയിക്കുന്നത്.
മരിച്ച് കിടന്നിടത്ത് നിന്ന് ഒരു കിലോമീറ്റര് അകലെ നിന്നാണ് രവിചന്ദ്രന്റെ ഫോണ് കണ്ടെത്തിയത്. കൃത്യമായി അന്വേഷിക്കാതെ നെന്മാറ പൊലീസ് കേസ് അട്ടിമറിക്കാന് ശ്രമിക്കുന്നതായി കുടുംബം പറയുന്നു. രവിചന്ദ്രന്റേത് സാധാരണ മരണമാണെന്ന് വരുത്തിതീര്ക്കാനാണ് ശ്രമമമെന്നാണ് ആക്ഷേപം. സംഭവത്തില് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് കുടുംബം.
Content Highlights: Tapping worker discovered deceased in well family raises suspicion police probe