പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പരാതി. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ ഫോറന്‍സിക് സര്ജന് ഇല്ലാത്തതിനാല്‍ വാളയാറില്‍ നിന്നെത്തിച്ച യുവാവിന്റെ മൃതദേഹം അഞ്ചുമണിക്കൂര്‍ ആംബുലന്‍സില്‍ തന്നെ സൂക്ഷിച്ചെന്നാണ് ആരോപണം.
സംഭവത്തില്‍ ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ ഡിവൈഎഫ്ഐ കുത്തിയിരുന്ന് പ്രതിക്ഷേധിക്കുകയാണ്. പൊലീസ് സര്‍ജറി നിയമിക്കുന്ന വിഷയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിക്കും വരെ പ്രതിഷേധം തുടരുമെന്ന് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി ആര് ജയദേവന് പറഞ്ഞു.
Content Highlight : A complaint has been raised alleging disrespectful handling of a dead body at Palakkad District Hospital