വീട്ടില്‍ മിനി ബാര്‍! അനധികൃതമായി വിദേശമദ്യ വില്‍പ്പന നടത്തിയ യുവതി എക്‌സൈസ് പിടിയില്‍

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം അനധികൃതമായി കുപ്പികളില്‍ നിറച്ച് വില്‍പ്പന നടത്തിയതിനാണ് നടപടി

പാലക്കാട്: അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവതി പിടിയില്‍. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. അട്ടപ്പാടി പാടവയല്‍ ആദിവാസി ഉന്നതിയിലെ വസന്ത(37) എന്ന യുവതിയാണ് എക്‌സൈസിന്റെ പിടിയിലായത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം അനധികൃതമായി കുപ്പികളില്‍ നിറച്ച് വില്‍പ്പന നടത്തിയതിനാണ് നടപടി. അബ്കാരി ആക്ട് പ്രകാരമാണ് യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.

Content Highlights: Excise officials have arrested a woman for running an illegal mini bar at her residence and selling indian made foreign liquor without authorization.

To advertise here,contact us