പാലക്കാട് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിൽ പിക്കപ്പ് ഇടിച്ച് അപകടം

രാത്രി എട്ടേമുക്കാൽ ഓടുകൂടിയായിരുന്നു അപകടം

പാലക്കാട്: വാണിയംകുളത്ത് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിൽ പിക്കപ്പ് ഇടിച്ച് അപകടം. ഒറ്റപ്പാലം ഭാഗത്തുനിന്നും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിലാണ് എതിർ ദിശയിൽ വരികയായിരുന്ന പിക്കപ്പ് ഇടിച്ചത്. അപകട സമയത്ത് റോഡിൽ മഴ വെള്ളം ഉണ്ടായിരുന്നതിനാൽ ബ്രേക്ക് ചെയ്തിട്ടും പിക്കപ്പ് വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. രാത്രി എട്ടേമുക്കാൽ ഓടുകൂടിയായിരുന്നു അപകടം. അപകടത്തിൽ ആംബുലൻസിന്റെ മുൻഭാഗം തകർന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെയും ബന്ധുക്കളെയും മറ്റൊരു ആംബുലൻസിൽ മാറ്റി കയറ്റി ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Content Highlights: An ambulance transporting a patient met with an accident after being hit by a pickup vehicle in Palakkad, Kerala. Read the latest updates on the road mishap and emergency response.

To advertise here,contact us