അഭിഭാഷകയെ ആക്രമിച്ച് ജാമ്യത്തിലിറക്കിയ പ്രതിയുടെ ബന്ധുക്കള്‍; കേസ്

അഭിഭാഷക ജാമ്യത്തില്‍ ഇറക്കിയ പ്രതിയുടെ ബന്ധുക്കളാണ് ആക്രമിച്ചത്

പാലക്കാട്: അഭിഭാഷകയ്‌ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് പ്രതിയുടെ ബന്ധുക്കള്‍. പാലക്കാട് പറളി സ്വദേശിനിയായ മായ മയൂര എന്ന അഭിഭാഷകയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ ജാമ്യത്തിലിറക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.

അഭിഭാഷക ജാമ്യത്തില്‍ ഇറക്കിയ പ്രതിയുടെ ബന്ധുക്കളാണ് ആക്രമിച്ചത്. വടക്കഞ്ചേരി സ്വദേശികള്‍ക്കെതിരെ കേസെടുത്തു. അതിനിടെ ജില്ലാ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ അഭിഭാഷക രംഗത്തെത്തി. കണ്‍മുന്നില്‍ വെച്ച് ആക്രമണം നടന്നിട്ടും ജില്ലാ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഹായിച്ചില്ലെന്ന് അഭിഭാഷക ആരോപിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ജില്ലാ ജഡ്ജിന് പരാതി നല്‍കി.

Content Highlights: An advocate from Parali in Palakkad, Maya Mayura, was allegedly attacked by relatives of an accused according to reports

To advertise here,contact us