പാലക്കാട് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ചു; ജീവനക്കാർ പിന്തുടർന്നതോടെ ഉപേക്ഷിച്ച് മുങ്ങി

പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപത്ത് നിന്ന് ബസ് കണ്ടെത്തി

പാലക്കാട്: പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ബസ് മോഷ്ടിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസാണ് അജ്ഞാതന്‍ മോഷ്ടിച്ചത്. പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപത്ത് നിന്ന് ബസ് കണ്ടെത്തി.കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ പിന്തുടര്‍ന്നതോടെ മോഷ്ടാവ് ബസ് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ 2.50ഓടെയായിരുന്നു ഡിപ്പോയില്‍ നിന്ന് ബസ് മോഷ്ടിച്ച് കടന്നത്. ബസ് മോഷണം പോയത് അറിഞ്ഞതോടെ ജീവനക്കാര്‍ പാലക്കാട് നഗരത്തില്‍ തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെ മോഷ്ടാവ് ബസ് അബൂബക്കര്‍ റോഡിലൂടെ മംഗളം ടവറിന് സമീപത്തേക്ക് എത്തിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിന്തുടര്‍ന്നെത്തുന്നത് കണ്ട് ബസ് ഉപേക്ഷിച്ച് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോ മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

Content Highlights: Bus Stolen from Palakkad KSRTC Depot; Police Begin Investigation

To advertise here,contact us