വാഹന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് മര്‍ദ്ദിച്ച സംഭവം; ഒരാള്‍ പിടിയില്‍

മെയ് 28-നാണ് കഞ്ചിക്കോട് സ്വദേശി ബിനുവിനെ ബന്ധുവായ കിരണിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്

പാലക്കാട്: വാഹന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പണം ആവശ്യപ്പെടുകയും മർദ്ദിക്കുകയും ചെയ്തെന്ന കേസിൽ ഒരാള്‍ പിടിയില്‍. കിണാശേരി സ്വദേശി രവീന്ദ്രനാണ്(49) പൊലീസിന്റെ പിടിയിലായത്. ഹേമാംബിക നഗര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. മെയ് 28-നാണ് കഞ്ചിക്കോട് സ്വദേശി ബിനുവിനെ ബന്ധുവായ കിരണിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. മര്‍ദ്ദിച്ച് അവശനാക്കിയ ബിനുവിനെ തടവില്‍ പാര്‍പ്പിച്ച സംഘം 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കേസില്‍ അഞ്ച് പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു.

Content Highlights: One arrested in kidnapping, beating of vehicle dealer demanding money in palakkad

To advertise here,contact us