പെരിങ്ങോട്ടുകുറിശ്ശിയിൽ യുഡിഎഫ്-ബിജെപി സഖ്യമെന്ന് ആരോപണം

കെപിസിസി നിർദേശത്തെ മറികടന്നായിരുന്നു പെരിങ്ങോട്ടുകുറിശ്ശിയിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തത്

പാലക്കാട് : പെരിങ്ങോട്ടുകുറിശ്ശിയിൽ യുഡിഎഫ് ബിജെപി സഖ്യമെന്ന് ആരോപണം. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് ചെയ്തതായി എൽഡിഎഫ് ആരോപിച്ചു.

വികസനകാര്യം, ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് ചെയ്തത്. വികസനം, ക്ഷേമകാര്യം, ആരോഗ്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം നറുക്കെടുപ്പിലൂടെ എ വി ഗോപിനാഥൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് - ഐഡിഎഫ് മുന്നണിക്ക് ലഭിച്ചു. കെപിസിസി നിർദേശത്തെ മറികടന്നായിരുന്നു പെരിങ്ങോട്ടുകുറിശ്ശിയിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തത്.

Content Highlight : Allegations of UDF-BJP alliance in peringottukurissi

To advertise here,contact us