അയൽവാസിയുടെ സംസ്കാര ചടങ്ങിന് പന്തൽ കെട്ടുന്നതിനിടെ കാൽ തെന്നി കിണറ്റിൽ വീണു; മധ്യവയസ്കന് ദാരുണാന്ത്യം

ഇന്നലെ രാത്രിയിലായിരുന്നു സംഭവം

icon
dot image

മലപ്പുറം: വളാഞ്ചേരിയിൽ മധ്യവയസ്കൻ കിണറ്റിൽ വീണ് മരിച്ചു. കാവുംപുറം കക്കഞ്ചിറ സ്വദേശി വിശ്വനാഥൻ (53) ആണ് മരിച്ചത്. അയൽവാസിയുടെ സംസ്കാര ചടങ്ങിന് പന്തൽ കെട്ടുന്നതിനിടെ കാൽ തെന്നി കിണറ്റിൽ വീഴുകയായിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മൃതദേഹം വളാഞ്ചേരി സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: man dies after falling into well in Valancherry

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us