കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ അതിഥി തൊഴിലാളികള്‍ക്ക് നേരെ ആക്രമണം. നാലുപേര്‍ അടങ്ങുന്ന സംഘമാണ് അതിഥി തൊഴിലാളികളെ താമസസ്ഥലത്ത് കയറി ആക്രമണം നടത്തിയതെന്നാണ് വിവരം. പ്രതികള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും കവരാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. തൊഴിലാളികള്‍ ചേര്‍ന്ന് ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ക്ക് കത്തികൊണ്ട് കയ്യില്‍ പരിക്കേറ്റിരുന്നു.
സംഘര്‍ഷത്തിനിടെ ഒരു ആക്രമിയെ തൊഴിലാളികള്‍ കീഴ്പ്പെടുത്തി കെട്ടിയിടുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ച മറ്റൊരാളെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. കേസില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിക്കാട്ടൂര്‍ സ്വദേശി ആദര്‍ശ്, പൂവാട്ടുപറമ്പ് സ്വദേശി അജാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഘത്തിലെ മറ്റ് രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. പല തവണ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് അവരുടെ സാധനങ്ങള്‍ കവരുന്ന സംഭവം ഉണ്ടായിട്ടുണ്ട്.
Content Highlights: A four-member group reportedly entered the residence of guest workers in Kuttikkattoor, Kozhikode, and allegedly threatened them while attempting to take their mobile phones and money. The workers tried to stop the group, during which one person sustained an injury to his hand. Police are examining the complaint and circumstances of the incident.