കാർ മതിലിൽ ഇടിച്ച് തീപിടിച്ചു; കോഴിക്കോട് വയോധികന് ദാരുണാന്ത്യം

ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മഠത്തില്‍ മുക്കില്‍ വെച്ചാണ് അപകടമുണ്ടായത്

കോഴിക്കോട്: കോഴിക്കോട് കാര്‍ മതിലില്‍ ഇടിച്ച് തീപിടിച്ചു. അപകടത്തില്‍ കാറിലുണ്ടായിരുന്ന വയോധികന് ജീവന്‍ നഷ്ടമായി. ചേവായൂര്‍ സ്വദേശി സുധാകരന്‍ (65) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മഠത്തില്‍ മുക്കില്‍ വെച്ചാണ് അപകടമുണ്ടായത്. പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സുധാകരൻ്റെ വീടിൻ്റെ സമീപത്ത് വെച്ചായിരുന്നു അപകടം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: A car crashed into a wall and caught fire in Kozhikode, resulting in the tragic death of a young man.

To advertise here,contact us