കോഴിക്കോട്: മുക്കത്ത് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണുണ്ടായ അപകടത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മണാശ്ശേരി ഗവണ്മെന്റ് യുപി സ്കൂളിലെ വിദ്യാര്‍ഥി അമല്‍ ആണ് മരിച്ചത്. ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയുടെ വാതിൽ അബദ്ധത്തിൽ തുറന്നുപോവുകയായിരുന്നു.
Content Highlights: Second Standard Student Dies After Falling from Autorickshaw in Mukkam