അടുക്കളയിൽ പാത്രം കഴുകുന്നതിനിടെ വീട്ടമ്മയ്ക്കും 2 വയസുകാരി മകൾക്കും നേരെ മുളകുപൊടിയെറിഞ്ഞ് മോഷണശ്രമം

പേരാമ്പ്ര സ്വദേശി റമീസയ്ക്കും രണ്ട് വയസുകാരി മകൾക്കും നേരെയാണ് മുളകുപൊടി എറിഞ്ഞത്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ മുളകുപൊടി എറിഞ്ഞ് വീട്ടമ്മയുടെ സ്വർണം കവരാൻ ശ്രമം. അടുക്കളയിലെ വാഷ്ബേസിനിൽ പാത്രങ്ങൾ കഴുകുന്നതിനിടെ ജനാലയുടെ ഗ്രില്ലിനിടയിലൂടെ ആയിരുന്നു ആക്രമണം. പേരാമ്പ്ര സ്വദേശി റമീസയ്ക്കും രണ്ട് വയസുകാരി മകൾക്കും നേരെയാണ് മുളകുപൊടി എറിഞ്ഞത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് അക്രമം നടന്നത്. ഇരുവരും ബഹളം ഉണ്ടാക്കിയതോടെ മുളകുപൊടി എറിഞ്ഞയാൾ ഓടി രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോൾ റമീസയും രണ്ട് വയസുകാരി മകളും ഉമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. റമീസയും മകളും സ്വർണാഭരണങ്ങൾ ധരിച്ചിരുന്നു. വീട്ടുകാരുടെ പരാതിയിൽ പേരാമ്പ്ര പൊലീസ് സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Content Highlights: Robbery attempt: Housewife and 2-year-old daughter thrown chili powder while washing dishes in kitchen

To advertise here,contact us