കോട്ടയം: കോട്ടയം നഗരമധ്യത്തിലെ ഗാന്ധി സ്ക്വയറിലാണ് യുവാവിൻ്റെ പരാക്രമം. വൈകീട്ട് നാലുമണിയോടെ കോട്ടയം നഗരമധ്യത്തിൽ എത്തിയ യുവാവ് റോഡിൻ്റെ മധ്യത്തിൽ ഇരുന്ന ശേഷം വാഹനങ്ങൾ തടയുകയായിരുന്നു. പൊലീസെത്തി ഇയാളെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും വീണ്ടുമെത്തി റോഡിൻ്റെ നടുവിൽ കിടക്കുകയും വാഹന ഡ്രൈവർമാരെ അസഭ്യം പറയുകയും ചെയ്തു. പൊലീസെത്തി വീണ്ടും ഇയാളെ ഇവിടെനിന്ന് മാറ്റി.
Content Highlights: Youth's act of violence in Kottayam city center: Vehicle stopped and obscene language used; Police arrived twice