കൊല്ലം: ദോശ നല്കാന് വൈകിയതിന്റെ പേരില്‍ തട്ടുകട തല്ലി തകര്‍ത്തു. കൊല്ലം ശൂരനാട് കോയിക്കല്‍ ചന്തയിലാണ് സംഭവം നടന്നത്. ശൂരനാട് സ്വദേശിയായ മനാഫും ഭാര്യയും നടത്തുന്ന തട്ടുകടയിലായിരുന്നു മൂന്ന് പേര് ആക്രമണം നടത്തിയത്. പ്രായാധികൃമുള്ള മനാഫിനെയും ഭാര്യയേയും ആക്രമിക്കാനും സംഘം ശ്രമിച്ചു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശി അജി (46), രമേശന് (44) എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ദോശ നല്കാന് വൈകിയെന്ന് പറഞ്ഞ് യുവാക്കള്‍ മനാഫും ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഇത് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. തട്ടുകടയിലുണ്ടായിരുന്ന സാധനങ്ങള്‍ മൂവര്‍ സംഘം അടിച്ചുതകര്‍ത്തു. സ്ഥലത്തുണ്ടായിരുന്നവര്‍ ശൂരനാട് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയതോടെ സംഘം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഒരാളെ സംഭവ സ്ഥലത്തുനിന്നും മറ്റൊരാളെ കായംകുളത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്.
Content Highlights- A Food stall in Kollam was damaged reportedly over a delay in serving dosa. The incident involved damage to the food stall, with the matter drawing attention as a local incident.