കൊല്ലം: കുളത്തുപ്പുഴ വനത്തിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കുളത്തുപ്പുഴ ആമക്കുളം പെരുമ്പടപ്പുപച്ച വനത്തിനുള്ളിലാണ് സംഭവം. വനത്തിനുള്ളിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ തലോട്ടിയും മരത്തിന് താഴെ ഉടലിന്റെ ഭാഗവും കണ്ടെത്തുകയായിരുന്നു. പൊലീസും ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
Content Highlights- A human skeleton was discovered inside the forest area at Kulathupuzha in Kollam district.