കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ച് പൊലീസ്. മരിക്കാനായി കയറുമായി മുറിയില്‍ കയറി, കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിപ്പിടയുകയായിരുന്നു യുവാവ്. എന്നാല്‍ മിന്നല്‍ വേഗത്തില്‍ സ്ഥലത്ത് എത്തിയ പൊലീസ് കതക് ചവിട്ടി തുറന്ന് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.
കൊട്ടാരക്കര എസ്ഐ പങ്കജ് കൃഷ്ണ, സിപിഒ കിരണ്‍ എന്നിവരാണ് യുവാവിന്റെ ജീവന് രക്ഷിച്ചത്. 40കാരന് ജീവനൊടുക്കാന്‍ ശ്രമിക്കുന്നുവെന്ന അടിയന്തര സന്ദേശം പൊലീസിന് ലഭിച്ചതിന് പിന്നാലെ പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തുകയായിരുന്നു. കതക് ചവിട്ടി തുറക്കുമ്പോള്‍ ഫാനില്‍ തൂങ്ങിപ്പിടയുന്ന യുവാവിനെയാണ് കണ്ടത്.
സെക്കന്റുകള്‍ക്കുള്ളില്‍ യുവാവിനെ ഉയര്‍ത്തിപ്പിടിച്ച് കഴുത്തിലെ കുരുക്ക് അഴിച്ച ശേഷം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: A young man in Kottarakkara, Kollam attempted suicide but was rescued by police. The timely intervention by officers helped save his life, and he was taken for further care and assistance