കൊല്ലത്ത് 47കാരന് പാമ്പുകടിയേറ്റു

സുദേവനെ നിരീക്ഷണത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

കൊല്ലം : കൊല്ലത്ത് 47കാരന് പാമ്പുകടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനെയാണ് പാമ്പുകടിയേറ്റത്. ചുരുട്ട വിഭാഗത്തിലുള്ള പാമ്പാണ് കടിച്ചത്. സുദേവനെ നിരീക്ഷണത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുകയാണ്. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് പന്ത്രണ്ടോളം കേസുകളാണ്. കോട്ടയത്തും കോഴിക്കോടും മൂന്നുവീതം പാമ്പുകടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാമ്പുകടി ഏറ്റതായി സംശയിക്കപ്പെടുന്നത് ഒന്‍പതോളം ആളുകള്‍ക്കാണ്.

Content Highlight : A 47-year-old man was bitten by a snake in Kollam and was shifted to the hospital for observation.

To advertise here,contact us