കാസർകോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വീട്ടമ്മയ്ക്ക്‌ പരിക്ക്

സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട് : കാസർകോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വീട്ടമ്മയ്ക്ക്‌ പരിക്ക്. നീലേശ്വരം സ്വദേശി അനിതക്കാണ് മുഖത്ത് പരിക്കേറ്റത്. മംഗളൂരു - കൊയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിന് നേരെ പൂച്ചക്കാട് വെച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ പരിക്കേറ്റ അനിത കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlight : Woman injured in stone-pelting attack on train in Kasaragod

To advertise here,contact us