മലയോര ഹൈവേയില്‍ വാഹനാപകടം; യാത്രക്കാരന് ദാരുണാന്ത്യം

കുട്ടിക്കാനം-കട്ടപ്പന ഹൈവേയില്‍ മൂന്നാം മൈലിലാണ് അപകടം നടന്നത്

ഇടുക്കി: മലയോര ഹൈവേയില്‍ വാഹനാപകടത്തില്‍ യാത്രക്കാരന് ദാരുണാന്ത്യം. കരിന്തരുവി എസ്റ്റേറ്റിലെ താമസക്കാരനായ വിനോദ് ഗോപി (52)യാണ് മരിച്ചത്. കുട്ടിക്കാനം-കട്ടപ്പന ഹൈവേയില്‍ മൂന്നാം മൈലിലാണ് അപകടം നടന്നത്.

പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിനോദിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവർ ചപ്പാത്ത് സ്വദേശി സുനീഷിന് ഗുരുതര പരിക്കുണ്ട്. നിയന്ത്രണം വിട്ട കാര്‍ തിട്ടയിലിടിച്ച് റോഡില്‍ മറിഞ്ഞാണ് അപകടമുണ്ടായത്.

Content Highlights: accident at Idukki Mountain highway one died

To advertise here,contact us