തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥിനി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്തുൽ മിസ്രിയയാണ് മരിച്ചത്. പതിമൂന്ന് വയസായിരുന്നു. തൊടുപുഴ ഉറവപ്പാറയിലാണ് സംഭവം. മിസ്രിയയുടെ പിതാവ് അഫ്സൽ, തൊടുപുഴ സ്വദേശി ഗോകുൽ എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്.
അതേസമയം തിരുവനന്തപുരം അമ്പൂരിൽ കനത്ത മഴയിൽ വീടിന്റെ ഷീറ്റ് ഇളകി വീണ് 74കാരി മരിച്ചു. ആസ്ബറ്റോസ് ഷീറ്റ് വീണ് മായം സ്വദേശി രാജമ്മ ബേബിയാണ് മരിച്ചത്. പ്രദേശത്ത് വ്യാപകമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
Content Highlights: A 13-year-old girl died after being struck by lightning in Thodupuzha, Idukki.