കട്ടപ്പനയില്‍ ആമസോണ്‍ ഡെലിവറിയുടെ മറവില്‍ ലഹരി വില്‍പന

ആമസോൺ ഡെലിവറിക്കൊപ്പം യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ലഹരി എത്തിച്ച് നൽകുന്നതായിരുന്നു ഇയാളുടെ രീതി

കട്ടപ്പന: കട്ടപ്പനയില്‍ ആമസോണ്‍ ഡെലിവറിയുടെ മറവില്‍ ലഹരി വില്‍പന. ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി.

തൃശൂര്‍ മുല്ലക്കര സ്വദേശി കെ എസ് ശ്രീജിത്തിനെ(22 )യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്

ആമസോണ്‍ ഡെലിവറി നടത്തുന്നതിനൊപ്പെം യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇയാള്‍ കഞ്ചാവ് നല്‍കിരുന്നതായി എക്‌സൈസ് പറഞ്ഞു.വാഹനവും കഞ്ചാവ് തൂക്കാന്‍ ഉപയോഗിച്ച ത്രാസും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

Content Highlights- amazon delivery drug sale in kattappana excice raid case arrest

To advertise here,contact us