കൊച്ചി: പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി നാല് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂരിലായിരുന്നു സംഭവം. അസം സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മുടിക്കല്‍ വെട്ടിക്കാട്ട് കുന്നില്‍ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കമ്പനിയിലാണ് അപകടമുണ്ടായത്. മാതാപിതാക്കള്‍ക്കൊപ്പം കമ്പനിയില്‍ എത്തിയ കുട്ടി അബദ്ധത്തില്‍ യന്ത്രത്തിനുള്ളില്‍ അകപ്പെടുകയായിരുന്നു.
Content Highlights: four year old child trapped in plywood factory machine