പീപ്പിൾ ഫൗണ്ടേഷൻ രൂപീകരിച്ചു

രൂപീകരണ യോഗം ശിവൻ കണ്ണോളി ഉദ്ഘാടനം ചെയ്തു

തൃപ്രയാർ : കലാസാംസ്‌കാരിക സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് തൃപ്രയാർ കേന്ദ്രീകരിച്ച് പീപ്പിൾ ഫൗണ്ടേഷൻ രൂപീകരിച്ചു. രൂപീകരണ യോഗം ശിവൻ കണ്ണോളി ഉദ്ഘാടനം ചെയ്തു. അനിൽ പുളിക്കൽ അധ്യക്ഷത വഹിച്ചു.

ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷോല മഹേഷ് , നാട്ടിക പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സീന ഉണ്ണികൃഷ്ണൻ, നാട്ടിക പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബില പ്രസാദ്, നാട്ടിക ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു സിദ്ധപ്രസാദ്, ബിന്ദു പ്രദീപ് എ എൻ സിദ്ധപ്രസാദ് , ഇ രമേശൻ ,വിജീഷ് പന്നിപ്പുലത്ത് , അക്ബർ ചേറ്റുവ, ജിൽഷ വിഎസ്, ശ്രീവിദ്യ ചെമ്പിപറമ്പിൽ , രമ്യ അനിൽകുമാർ, സുജിത രാധാകൃഷ്ണൻ, നിത രാജേഷ്,മനോജ് പുളിക്കൻ, നൂർജഹാൻ, ഷൗക്കത്തലി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കമ്മിറ്റി ഭാരവാഹികൾ: രക്ഷാധികാരി: ശിവൻ കണ്ണോളി, ചെയർമാൻ: സലീഷ് തണ്ടാശ്ശേരി, വർക്കിംഗ് ചെയർമാൻ: ആർ ഐ സക്കറിയ, ജനറൽ കൺവീനർ: അനിൽ പുളിക്കൻ, ട്രഷറർ: സുധി ആലക്കൽ, കോഡിനേറ്റർ: ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, കൺവീനർമാർ: പി എസ് പി നസീർ, വി ഡി സന്ദീപ്, സി ആർ രാജൻ, സെക്രട്ടറി: പി സി മണികണ്ഠൻ, മീഡിയ കോഡിനേറ്റർ: രമേശ് പള്ളത്ത്, മീഡിയ സബ് കോഡിനേറ്റർ: ഫസൽ പി എ

Content Highlights: The People Foundation has been established in Thriprayar to coordinate and lead cultural, social, and charitable activities

To advertise here,contact us