അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ട മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി

പോളിയുടെ പിതാവിനെ കൊലപ്പെടുത്തിയ ആളാണ് മരിച്ച ജോസ്

കൊച്ചി: എറണാകുളം അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി. അങ്കമാലി മഞ്ഞപ്രയിലാണ് സംഭവം. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്. പോളി എന്നയാളാണ് ജോസിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പോളിയുടെ പിതാവിനെ കൊലപ്പെടുത്തിയ ആളാണ് മരിച്ച ജോസ്. ഇയാളെ പിന്നീട് കോടതി വെറുതെ വിട്ടിരുന്നു.

Content Highlights: Middle-aged man shot dead in Angamaly

To advertise here,contact us