തട്ടുകടയില്‍ ചായ കുടിച്ച് നില്‍ക്കവേ കാറിടിച്ചു; ആലപ്പുഴയില്‍ യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച ശേഷമാണ് യുവാവിന്റെ ദേഹത്തേക്ക് പാഞ്ഞു കയറിയത്

ആലപ്പുഴ: ജില്ലയില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് മരണം. പഴവീട്ടില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറി ഒരു യുവാവ് മരിച്ചു. മുഹമ്മ പാന്തേഴം സ്വദേശി സുധീഷ് (35) ആണ് മരിച്ചത്. തട്ടുകടയില്‍ ചായ കുടിച്ച് നില്‍ക്കുമ്പോഴായിരുന്നു യുവാവിനെ കാര്‍ ഇടിച്ചത്.

നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച ശേഷമാണ് യുവാവിന്റെ ദേഹത്തേക്ക് പാഞ്ഞു കയറിയത്. എ സി റോഡില്‍ ആലപ്പുഴ കൈതവന പക്കി ജംഗ്ഷനില്‍ കാര്‍ ബൈക്കില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.

കൈനകരി കട്ടക്കുഴി ഡാനിയേല്‍ ജോണ്‍ (ബിജു , 54), ബന്ധു ഇലപ്പള്ളി ചിറ ജോമോന്‍ (45) എന്നിവരാണ് മരിച്ചത്. ഇരുവരും കൈനകരി സ്വദേശികളാണെന്നാണ് സംശയം.

Content Highlights: Three people lost their lives in two separate road accidents reported in Alappuzha district

To advertise here,contact us