മാങ്കാംകുഴി: വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് അപസ്മാരമുണ്ടായതോടെ തടികയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ടു. കൊല്ലം-തേനി ദേശീയപാതയിൽ കൊച്ചാലുംമൂട് ജങ്ഷനിലാണ് അപകടം നടന്നത്. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.പത്തനാപുരത്തുനിന്നു പെരുമ്പാവൂരേക്കു തടിയുമായി പോവുകയായിരുന്നു ലോറി ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ഷിഹാബിന് അപസ്മാരമുണ്ടാവുകയായിരുന്നു.
ലോറി റോഡരികിലുള്ള വൈദ്യുതിത്തൂണിലും തൊട്ടടുത്തുള്ള വീടിന്റെ മതിലും തകർത്താണ് നിന്നത്. ഷിഹാബിനെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന ക്ലീനർ അനീഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈ സമയം ദേശീയപാതയിൽ മറ്റു വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. മാവേലിക്കര പൊലീസെത്തി മേൽനടപടി സ്വീകരിച്ചു.
Content Highlight : Driver suffers seizure while driving; lorry carrying timber meets with accident