മക്ഡൊണാൾഡ്സ് നമ്മളില്‍ പലർക്കും പ്രിയപ്പെട്ട ഒരു ബ്രാന്‍ഡ് ആണ്. വിവിധ തരം ബർഗറുകൾ, സ്നാക്കുകൾ, ഡ്രിങ്കുകൾ എല്ലാം കിട്ടുന്ന മക്ഡൊണാൾഡ്സിൽ എല്ലായ്പ്പോഴും തിരക്ക് അനുഭവപ്പെടാറുണ്ട്. മെട്രോ നഗരങ്ങളിലെ മക്ഡൊണാൾഡ്സിൽ ഇടയ്ക്കിടെ തിരക്ക് സ്വാഭാവികവുമാണ്. ഇതിനിടെ ഒരു ജീവനക്കാരന് പറ്റിയ അബദ്ധവും അതുമൂലം ഔട്ലെറ്റിന് ഉണ്ടായ പ്രശ്നവുമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.
ഗുജറാത്തിൽ മക്ഡൊണാൾഡ്സ് ഔട്ലെറ്റ് അടപ്പിച്ചു എന്നതാണ് ആ വാർത്ത. പനീർ ബർഗർ ഓഡർ ചെയ്ത ഒരു ഉപയോക്താവിന് ചിക്കൻ ബർഗർ ലഭിച്ചു എന്നതാണ് കാരണമത്രേ. നരോദയിലെ ഔട്ലെറ്റ് ആണ് അടപ്പിച്ചത്. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഭക്ഷ്യവകുപ്പ് നേരിട്ടിറങ്ങിയാണ് അടപ്പിച്ചത്.
ജൂലായ് 20നാണ് സംഭവം. സ്പൈസി പനീർ ബർഗർ, ചീസ് ബർഗർ എന്നിവയ്ക്കാണ് ഉപയോക്താവ് ഓർഡർ നൽകിയത്. എന്നാൽ ഓർഡർ ലഭിച്ചശേഷം തുറന്നുനോക്കിയപ്പോൾ സ്പൈസി ചിക്കൻ ബർഗർ ആണ് ഉണ്ടായിരുന്നത്. ഉപയോക്താവ് ഔട്ലെറ്റിൽ നേരിട്ടെത്തി ഇക്കാര്യം അറിയിക്കുകയും പിന്നാലെ ഭക്ഷ്യ വകുപ്പിനോട് പരാതിപ്പെടുകയുമായിരുന്നു. പിന്നാലെ ഭക്ഷ്യ വകുപ്പ് എത്തി പരിശോധന നടത്തിയതിന് ശേഷം കട അടപ്പിച്ചു.
Content Highlights: A McDonald's outlet in Naroda, Gujarat, was shut down by the Ahmedabad Municipal Corporation's Food Department after a customer allegedly received a chicken burger instead of the paneer burger they had ordered. Authorities initiated action following the consumer complaint.