ഓസ്‌ട്രേലിയയിൽ ഒരു ഇലക്ട്രീഷ്യന് മാസം കിട്ടുന്നത് ലക്ഷങ്ങൾ; ഇന്ത്യയിലോ? ചിന്തിപ്പിച്ച് ഇന്ത്യൻ വംശജന്റെ പോസ്റ്

ഓസ്‌ട്രേലിയയിൽ ഇത്തരം ജോലികൾ ചെയ്യുന്നവരോട് ആളുകൾ വിലപേശാറില്ല എന്ന് അഡ്ഡി ഖനേജ മനസിലാക്കി.

നമ്മുടെ നാട്ടിലെ കുട്ടികൾ ഇപ്പോഴും കേട്ടുവളരുന്ന ഒരു കാര്യമായിരിക്കും നന്നായി പഠിച്ച് ഡോക്ടർ ആകണം, എഞ്ചിനീയർ ആകണം എന്നൊക്കെ. ഒരു തലമുറ ആ ബോധ്യങ്ങളിൽ ആണ് വളർന്നുവന്നതുതന്നെ. എന്നാൽ കാലം മാറിയതോടെ ആളുകൾ മാറിചിന്തിച്ചു തുടങ്ങി. നല്ല രീതിയിൽ പണമുണ്ടാക്കാൻ കഴിയുന്ന ജോലികൾ മറ്റ് പലതും ഉണ്ടെന്ന് പലരും അറിഞ്ഞുതുടങ്ങി. അങ്ങനെയൊരു അനുഭവം പങ്കുവെക്കുകയാണ് ഓസ്‌ട്രേലിയയിൽ ഉള്ള ഒരു ഇന്ത്യൻ വംശജൻ.

അഡ്ഡി ഖനേജ എന്ന വ്യക്തിയാണ് ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോയുമായി വന്നിരിക്കുന്നത്. തന്റെ വീട്ടിലേക്ക് വന്ന ഒരു ആശാരിയാണ് അദ്ദേഹത്തെ വൈറ്റ് കോളർ ജോലികളുടെ ഇന്നത്തെക്കാലത്തെ സാധ്യതകളെക്കുറിച്ച് ചിന്തിപ്പിച്ചത്.

തന്റെ വീട്ടിലെ ഡോർ ലോക്ക് കേടുവന്നപ്പോൾ അഡ്ഡി ഖനേജ ഒരു ആശാരിയെ വിളിച്ചു. വെറും 15 മിനുട്ടിൽ ആശാരി ഡോറിന്റെ ലോക്ക് ശരിയാക്കുകയും ചെയ്തു. 150 ഓസ്‌ട്രേലിയൻ ഡോളറാണ് സർവീസിന് അദ്ദേഹം വാങ്ങിയത്. ഇത് അഡ്ഡി ഖനേജയെ ഇരുത്തി ചിന്തിപ്പിച്ചു.

ഓസ്‌ട്രേലിയയിൽ ഇത്തരം ജോലികൾ ചെയ്യുന്നവരോട് ആളുകൾ വിലപേശാറില്ല എന്ന് അഡ്ഡി ഖനേജ മനസിലാക്കി. സ്‌കിൽഡ് തൊഴിലുകൾ ചെയ്യുന്നവരെ ഓസ്‌ട്രേലിയക്കാർ മതിപ്പോടെയാണ് കാണുന്നത്. അനുഭവസമ്പത്തും മറ്റുമാണ് അവരുടെ മൂലധനം. അതാണ് അവർക്ക് അവിടെ ബഹുമാനവും പണവും നേടികൊടുക്കുന്നത്. ഓസ്‌ട്രേലിയയിൽ കൺസ്ട്രക്ഷൻ മാനേജർമാർക്ക് ഒരു വർഷം 2 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ വരെ സമ്പാദിക്കാം. പരിചയസമ്പത്തുള്ള പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ എന്നിവർക്ക് 1,20,000 രൂപ വരെ സമ്പാദിക്കാം. ഇത്തരക്കാർക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്, അതിനാൽ തൊഴിലും ഉണ്ട്.

എന്നാൽ ഇതേ തൊഴിൽ ചെയ്യുന്നയാൾക്ക് നമ്മുടെ നാട്ടിൽ പുല്ലുവിലയാണ് ലഭിക്കുക എന്ന് അഡ്ഡി ഖനേജ ഓർത്തു. ഇന്ത്യയിൽ ഒരു ആശാരിക്കും ഇലക്ട്രീഷ്യനും തുച്ഛമായ വേതനമാണ് ലഭിക്കുക. എന്നാൽ ഓസ്‌ട്രേലിയയിൽ അധികവും. സമൂഹം കല്പിച്ചുനൽകുന്ന ബഹുമാനം വളരെ വലുതാണ് എന്ന് അഡ്ഡി ഖനേജയ്ക്ക് തോന്നി.

എന്താണ് നമ്മുടെ കുട്ടികൾ വലിയ വലിയ പഠനത്തിലൂടെ നേടുന്നത് എന്ന ചിന്തയാണ് അഡ്ഡി ഖനേജയ്ക്ക് ഇതിലൂടെ ഉണ്ടായത്. തനിക്ക് മക്കൾ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരം സ്‌കിൽഡ് ജോലികൾ പഠിക്കാൻ പറയുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അനുഭവങ്ങളിലൂടെ, പ്രായോഗിക ജോലികളിലൂടെ ഒരാൾ നേടിയെടുക്കുന്ന അനുഭവങ്ങൾക്കും മറ്റും വലിയ വിലയുണ്ടെന്നും ഒരു അക്കാദമിക്ക് പശ്ചാത്തലത്തിനും അതിനെ മറികടക്കാനാകില്ല എന്നും അഡ്ഡി ഖനേജ പറയുന്നു.

Content Highlights: An Instagram user named Addi Khaneja shared a video after a carpenter’s quick and well-paid service at his home made him rethink the value and opportunities of skilled trades compared to traditional white collar jobs.

To advertise here,contact us