30 പൈസ പെർ റുപ്പീ പോളിസി: പ്രതിഫലത്തില്‍ നിർമാതാക്കൾക്ക് തലവേദനയില്ല; അല്ലു അർജുന്റെ ബിസിനസ് മോഡൽ

അല്ലു അർജുൻ എങ്ങനെയാണ് സിനിമയിൽ അഭിനയിക്കുന്നതിനുള്ള പ്രതിഫലം വാങ്ങുന്നത് എന്നറിയാമോ?

എല്ലാവർക്കും ഏറെ ഇഷ്ടമുള്ള താരമാണ് അല്ലു അർജുന്‍. മലയാളികൾക്ക് പ്രത്യേകിച്ചും. 'ഹാപ്പി' താരം പാൻ ഇന്ത്യൻ താരമായത് യഥാർത്ഥത്തിൽ പുഷ്പ ഇറങ്ങിയതിന് ശേഷമാണ്. പുഷ്പ വലിയ വിജയമായതോടെ അല്ലു അർജുന്റെ കരിയർ ഗ്രാഫ് ഉയർന്നു. കൂടുതൽ മികച്ച പടങ്ങൾ ലഭിച്ചുതുടങ്ങി. എന്നാൽ അല്ലു അർജുൻ എങ്ങനെയാണ് സിനിമയിൽ അഭിനയിക്കുന്നതിനുള്ള പ്രതിഫലം വാങ്ങുന്നത് എന്നറിയാമോ? സാധാരണയായി ഒരു പടത്തിന് ഇത്ര പണം വാങ്ങുന്ന രീതിയല്ല അല്ലുവിന്റേത്.

പ്രോഫിറ്റ് ഷെയറിങ് മോഡലാണ് അല്ലു പിന്തുടർന്നുവരുന്നത്. പ്രൊഡ്യൂസർക്കും അണിയറപ്രവർത്തകർക്കും വലിയ സാമ്പത്തിക ഭാരം ഉണ്ടാകാത്തക്ക രീതിയിലാണ് അദ്ദേഹം തന്റെ പ്രതിഫലവും മറ്റും നിശ്ചയിച്ചിരിക്കുന്നത്.ഒരു പടം നേടുന്ന ഫൈനൽ കളക്ഷന്റെ 30 ശതമാനമാണ് അല്ലുവിന്റെ ശമ്പളം. ഒരു താരത്തിന്റെ ബ്രാൻഡ് വാല്യുവിനെ നിശ്ചയിക്കുന്ന രീതിയാണിത്. അല്ലുവിന് കൂടുതൽ ആളുകളെ തിയേറ്ററിൽ എത്തിക്കാൻ കഴിയും എന്ന വിശ്വാസമാണ് ഈ രീതി പിന്തുടരുന്നതിന് പിന്നിൽ. 30 പൈസ പെർ റുപ്പീ പോളിസി എന്നും ഈ രീതി അറിയപ്പെടുന്നുണ്ട്.

മനസിലാക്കാനുള്ള എളുപ്പത്തിന് വേണ്ടിയാണ് ഇത്തരത്തിൽ പേര് നൽകിയിരിക്കുന്നത്. അതായത് സിനിമ നേടുക ഓരോ രൂപയിലും 30 പൈസ അല്ലു അർജുനിനാണ് ലഭിക്കുക. ഒരു സിനിമ 1000 കോടി നേടിയാൽ അതിൽ 300 കോടി അല്ലുവിന് എന്നർത്ഥം.

അല്ലു അർജുനോട് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ പോയാൽ അദ്ദേഹം പ്രതിഫലം ചർച്ച ചെയ്യാറില്ലെന്നും പറയപ്പെടുന്നുണ്ട്. ഈ രീതി നിർമ്മാതാക്കൾക്കും ഗുണം ചെയ്യുന്നതാണ്. പണം കൂടുതൽ ചിലവാക്കുന്നത് കുറയ്ക്കുകയും സിനിമയുടെ മൊത്തം ബജറ്റിനെ കുറയ്ക്കുകയും ചെയ്യും.

Content Highlights: Unlike many leading stars who charge massive upfront fees, actor Allu Arjun is known for following a profit-sharing remuneration model in films. Instead of placing a heavy financial burden on producers during production, he reportedly prefers earning based on the movie’s box office performance and profits

To advertise here,contact us