ഏഴാം സെഷനിലും മുന്നേറ്റം, ഒരു മാസത്തിനുള്ളിൽ 45% കുതിപ്പ്; വൊഡാഫോൺ ഐഡിയ ഓഹരികളിലെ റാലി തുടരുമോ?

പ്രതീക്ഷ നൽകുന്ന കണക്കുകൾ പുറത്തുവന്നതോടെ പ്രതികൂല സ്ഥിതിഗതികളിൽ മാറ്റം വരുമെന്നാണ് വിപണി വിദഗ്ദ്ധർ കരുതുന്നത്

തുടർച്ചയായ മുന്നേറ്റങ്ങൾക്ക് പിന്നാലെ നിക്ഷേപകരുടെ ശ്രദ്ധയാകർഷിക്കുകയാണ് വൊഡാഫോൺ ഐഡിയ ഓഹരികൾ. തുടർച്ചയായ ഏഴാം വ്യാപാര സെഷനിലും നേട്ടം നിലനിർത്തികൊണ്ട് ഓഹരികൾ 1% ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികൾ ഏകദേശം 45 ശതമാനം വരെ ഉയർച്ചയാണ് പ്രകടമാക്കിയത്. ദീർഘകാലമായി കാര്യമായ മുന്നേറ്റം പ്രകടമാക്കാതിരുന്ന ഓഹരികളിൽ ഇപ്പോൾ വീണ്ടും നിക്ഷേപക താല്പര്യം വർധിക്കുകയാണ്.

ഈ റാലിക്ക് പ്രധാനമായും നേതൃത്വം നൽകുന്നത് കമ്പനിയുടെ സബ്സ്ക്രൈബർ വളർച്ചയിലുണ്ടായ മുന്നേറ്റമാണ്. തുടർച്ചയായ മൂന്നാം മാസവും വോഡഫോൺ ഐഡിയ പുതിയ സബ്സ്ക്രൈബർസിനെ കൂട്ടിച്ചേർത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വർഷങ്ങളായി സബ്സ്ക്രൈബർസിന്റെ എണ്ണത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയ കമ്പനിക്ക് ഇപ്പോൾ ഉണ്ടായ മുന്നേറ്റം വലിയ പ്രതീക്ഷകളാണ് നൽകുന്നത്.

ഏപ്രിലിലെ ഡാറ്റ പ്രകാരം, വോഡഫോൺ ഐഡിയ 53,257 ഉപയോക്താക്കളെ കൂട്ടി ചേർത്തു, മാർച്ചിൽ 1.03 ലക്ഷം പുതിയ ഉപയോക്താക്കളും ഫെബ്രുവരിയിൽ 21,927 പുതിയ ഉപയോക്താക്കളും ആണ് ഉണ്ടായിരുന്നത്. മാർച്ചിൽ 3.23 ദശലക്ഷം പുതിയ ഉപയോക്താക്കളെയാണ് റിലയൻസ് ജിയോ ചേർത്ത് എങ്കിൽ ഭാരതി എയർടെലിന് മാർച്ചിൽ 5.09 ദശലക്ഷം പുതിയ ഉപയോക്താക്കളെയും ലഭിച്ചു , ഏപ്രിലിൽ 3.14 ദശലക്ഷം പുതിയ ഉപയോക്താക്കളെയാണ് ചേർത്തത്.

മുൻപ് ജിയോയും എയർടെലും ശക്തമായി വളർച്ച രേഖപ്പെടുത്തിയ സമയത്തെല്ലാം വൊഡാഫോൺ ഐഡിയയുടെ ഉപയോക്തൃ അടിത്തറ കുറയുകയായിരുന്നു. നെറ്റ്‌വർക്ക് ഗുണനിലവാരം, ഫണ്ടിംഗ് പ്രശ്നങ്ങൾ, 5G യിലെ കാലതാമസം എന്നിവ കാരണം പല ഉപഭോക്താക്കളും മറ്റ് കമ്പനികളിലേക്ക് മാറിയിരുന്നു.

പ്രതീക്ഷ നൽകുന്ന കണക്കുകൾ പുറത്തുവന്നതോടെ പ്രതികൂല സ്ഥിതിഗതികളിൽ മാറ്റം വരുമെന്നാണ് വിപണി വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ 4G നെറ്റ്‌വർക്ക് വിപുലീകരണം വേഗത്തിലാക്കിയതും തെരെഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ 5G റോൾ ഔട്ട് ആരംഭിച്ചതും സബ്‌സ്‌ക്രൈബർമാരുടെ എണ്ണം വർധിക്കാൻ സഹായിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതോടൊപ്പം ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും കവറേജ് ശക്തിപ്പെടുത്താനും കമ്പനി കൂടുതൽ മൂലധന നിക്ഷേപം നടത്തുകയാണ്.നെറ്റ്‌വർക്ക് പ്രകടനം മെച്ചപ്പെടുത്തുത്താൻ ആയാൽ വരാനിരിക്കുന്ന പാദങ്ങളിലും സബ്സ്ക്രൈബർ വളർച്ചാ തുടരുമെന്നാണ് പല അനലൈറ്റുകളും പ്രതീക്ഷിക്കുന്നത്.കൂടാതെ കമ്പനിയുടെ ധനസമാഹരണ പദ്ധതികളും വിപണി ഉറ്റുനോക്കുകയാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കാനായാൽ നിക്ഷേപകരുടെ ആത്മവിശ്വാസം ഇനിയും ഉയരാൻ ഇടയുണ്ട്.

പ്രതിസന്ധികൾ അവസാനിച്ചിട്ടില്ല

വലിയ കട ബാധ്യത, എജിആർ കുടിശ്ശികകൾ, കൂടാതെ ടെലികോം മേഘയിൽ വർധിച്ചുവരുന്ന മത്സരങ്ങൾ എന്നിവയെല്ലാം വൊഡാഫോൺ ഐഡിയയ്ക്ക് വലിയ വെല്ലുവിളികളായി ഇപ്പോഴും തുടരുകയാണ്. അതുകൊണ്ട് തന്നെ ചില അനലിസ്റ്റുകൾ പറയുന്നത് ഹ്രസ്വകാല വളർച്ച ഘടകങ്ങൾ അനുകൂലമായാലും ദീർഘകാലയളവായിൽ ഇത്തരം കാര്യങ്ങൾ കൂടി നിക്ഷേപകർ മനസിലാക്കേണ്ടതുണ്ട് എന്നാണ്.

Content HIghlights: Vodafone Idea adds subscribers for third straight month; stock up 45% in a month

To advertise here,contact us