വിലകുറഞ്ഞപ്പോൾ വാങ്ങിയവർക്ക് കോളടിച്ചു;സ്വർണവില തിരിച്ചു കയറുന്നു, തുടർച്ചയായ രണ്ടാം ദിവസവും വർധന

ബുധനാഴ്ച രണ്ടു തവണയായി 3960 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണ വിലയിലുണ്ടായത്

തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഉയർച്ച. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ വർധനയോടെ 1,09,320 എന്ന നിലയിലാണുള്ളത്. ഗ്രാമിന് 45 രൂപ മുന്നേറ്റത്തോടെ 13665 രൂപ എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് വിഭാഗത്തിൽ 8 ഗ്രാമിന് വില 1,19,264 ആയി ഉയർന്നപ്പോൾ 18 കാരറ്റ് സ്വർണവില ഗ്രാമിന് 37 രൂപ വർധയോടെ 11,181 രൂപയിലുമാണുള്ളത്.24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,49,080 നിലയിലാണ് വ്യാപാരം.

ഈ മാസം ആദ്യം രേഖപ്പെടുത്തിയ 1,14,560 രൂപയാണ് ജൂണിലെ ഏറ്റവും കൂടിയ വില. ജൂണ്‍ ഒന്നു മുതല്‍ മൂന്നു വരെ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. പിന്നീട് വില പതിയെ കുറയാന്‍ ആരംഭിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിലായി പവന് 5520 രൂപ കുറഞ്ഞിരുന്നു.ബുധനാഴ്ച രണ്ടു തവണയായി 3960 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണ വിലയിലുണ്ടായത്. പിന്നാലെ വിലയിൽ തുടർച്ചയായ 2 ദിവസത്തിനുള്ളിൽ വീണ്ടും വർധന രേഖപ്പെടുത്തി.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

പവന് 131160 രൂപ എന്ന റെക്കോർഡ് വിലയിലേക്ക് 22 കാരറ്റ് സ്വർണം എത്തിയത് ഈ വർഷം ജനുവരി 29 നായിരുന്നു. എന്നാൽ അപ്രതീക്ഷിത മാറ്റങ്ങൾക്കൊടുവിൽ ജൂണ്‍ 11ല്‍ സ്വർണവില പവന് 106800 രൂപയിലേക്ക് കുറഞ്ഞു. അതായത് 5 മാസങ്ങൾക്കിപ്പുറം ഒരു പവൻ സ്വർണത്തിന് 24360 രൂപയുടെ വന്‍ ഇടിവാണുണ്ടായിരുന്നത്.

ജൂൺ മാസത്തിലെ സ്വർണ വില

  • June 1 –114560
  • June 2 – 114560
  • June 3 – 114560
  • June 4 – 114080
  • June 5 – 114200
  • June 6 – 112000
  • June 7 – 112000
  • June 8 –  1,11,240
  • june 9 -112320
  • June 10 (Morning) - 109160
  • June 10 (Evening)-108360
  • June 11 - 1,06,800 
  • june 12- 108960

Content Highlights: Gold Price Today in India: 22K, 24K & 18K Rates Rise Across Market

To advertise here,contact us